Connect with us

National

അലോക് വര്‍മക്കെതിരായ അഴിമതിക്കേസ്; റിപ്പോര്‍ട്ട് വൈകിയതില്‍ സി വി സിക്ക് കോടതി വിമര്‍ശനം

Published

|

Last Updated

ന്യൂഡല്‍ഹി: സി ബി ഐ ഡയറക്ടര്‍ അലോക് വര്‍മക്കെതിരായ അഴിമതിക്കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് വൈകിയതില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷനെ (സു വി സി) സുപ്രീം കോടതി വിമര്‍ശിച്ചു. ഇന്ന് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴായിരുന്നു വിമര്‍ശനം. കേസ് പരിഗണിക്കുന്നത് ഈമാസം 16ലക്കു മാറ്റി. നവം: 12നുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു കോടതി നിര്‍ദേശിച്ചിരുന്നത്. റിപ്പോര്‍ട്ട് സമര്‍പ്പണം വൈകിയതില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയോട്ു ക്ഷമ ചോദിച്ചു.

മുദ്രവെച്ച കവറിലാണ് റിപ്പോര്‍ട്ട് ഹാജരാക്കിയത്. സി ബി ഐയുടെ താത്കാലിക ഡയറക്ടര്‍ നാഗേശ്വര റാവു ചുമതലയേറ്റെടുത്ത ശേഷമെടുത്ത തീരുമാനങ്ങള്‍ സംബന്ധിച്ച വിവരങ്ങളും റിപ്പോര്‍ട്ടിനൊപ്പം ഹാജരാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഹരജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും കോടതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.

വര്‍മക്കെതിരായ അഴിമതി ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നാണ് കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ (സി വി സി) റിപ്പോര്‍ട്ടിലുള്ളതാണെന്നാണ് വിവരം. സി ബി ഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന ഉന്നയിച്ച ആരോപണങ്ങളില്‍ സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് എ കെ പട്‌നായികിന്റെ മേല്‍നോട്ടത്തിലാണ് സി വി സി അന്വേഷണം നടത്തിയത്. അസ്താന നല്‍കിയ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയതെന്നാണ് അറിയുന്നത്.

മാസങ്ങളായി നീണ്ടുനിന്ന സി ബി ഐയിലെ അധികാര തര്‍ക്കത്തിനൊടുവില്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന, കഴിഞ്ഞ ആഗസ്റ്റ് 24നാണ് അലോക് വര്‍മക്കെതിരെ കൈക്കൂലി അടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് ക്യാബിനറ്റ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്.