കണ്ണൂരില്‍ സമ്മേളന ഹാള്‍ തകര്‍ന്ന് വീണ് 60 പോലീസുകാര്‍ക്ക് പരുക്ക്

Posted on: November 12, 2018 11:57 am | Last updated: November 12, 2018 at 3:29 pm

\കണ്ണൂര്‍: കണ്ണൂരില്‍ പോലീസ് അസോസിയേഷന്‍ പഠനക്യാമ്പിനിടെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 60 പോലീസുകാര്‍ക്ക് പരുക്കേറ്റു. കീഴുന്നപാറയിലെ സ്വകാര്യ റിസോര്‍ട്ടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. പരുക്കേറ്റ പോലീസുകാരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.

ഉദ്ഘാടനത്തിന് തൊട്ടുമുമ്പാണ് സംഭവം. ഉദ്ഘാടനത്തിനായി ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഇവിടെ എത്തിയിരുന്നു. 80ഓളം പേരാണ് അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്നത്. നിരവധി പോലീസ് വാഹനങ്ങള്‍ സ്ഥലത്തുണ്ടായിരുന്നതിനാല്‍ അപകടത്തില്‍ പെട്ടവരെ പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞു.