ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; ജെയ്‌ഷെ മുഹമ്മദ് തീവ്രവാദിയെ സുരക്ഷാ സേന വധിച്ചു

Posted on: November 9, 2018 8:20 pm | Last updated: November 9, 2018 at 8:20 pm

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ത്രാലിലുണ്ടായ ഏറ്റുമുട്ടലില്‍ ജയ്‌ഷെ മുഹമ്മദ് തീവ്രവാദിയെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് വന്‍തോതില്‍ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. ഒരു പോലീസുകാരന് പരിക്കേറ്റു.

കഴിഞ്ഞ ദിവസം സുരക്ഷാ സേനയുമായി ത്രാലുലുണ്ടായ ഏറ്റുമുട്ടലില്‍ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ അനന്തരവന്‍ ഉസ്മാന്‍ ഹൈദര്‍ കൊല്ലപ്പെട്ടിരുന്നു.