Education
12 എയ്ഡഡ് കോളജുകളില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കു കീഴിലെ 12 എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ 24 ബി- വോക്ക് (ബാച്ചിലര്‍ ഓഫ് വൊക്കേഷന്‍) കോഴ്‌സുകള്‍ യുജിസി സഹായത്തോടെ തുടങ്ങാന്‍ സിന്‍ഡിക്കറ്റിന്റെ അനുമതി. 1200 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം. ഓരോ കോഴ്‌സിനും 50 വീതമാണ് സീറ്റ്. സര്‍ക്കാര്‍ അനുമതി ലഭിച്ചതിനാല്‍ ഇക്കൊല്ലം തന്നെ കോഴ്‌സുകള്‍ തുടങ്ങാനാണു തീരുമാനം.
കോളജ്, കോഴ്‌സുകള്‍: തൃശൂര്‍ സെന്റ് തോമസ് (ഡേറ്റ സയന്‍സ്, ഫൊറന്‍സിക് സയന്‍സ്), മാള കാര്‍മല്‍ (ഫാഷന്‍ ടെക്‌നോളജി, അക്കൗണ്ടിങ് ടാക്‌സേഷന്‍, ബാങ്കിങ് ഫൈനാന്‍സിങ് സര്‍വീസ് ആന്‍ഡ് ഇന്‍ഷുറന്‍സ്), എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് (നഴ്‌സറി ആന്‍ഡ് ഓര്‍ണമെന്റല്‍ ഫിഷ് ഫാമിങ്), ഇരിങ്ങാലക്കുട ക്രൈസ്റ്റ് (ഫുഡ് പ്രോസസിങ് ടെക്‌നോളജി, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി), തൃശൂര്‍ വിമല (വെബ് ടെക്‌നോളജി, ഫുഡ് പ്രോസസിങ്), ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് (അപ്ലൈഡ് മൈക്രോ ബയോളജി ആന്‍ഡ് ഫൊറന്‍സിക് സയന്‍സ്, മലയാളം ആന്‍ഡ് മാനുസ്‌ക്രിപ്റ്റ് മാനേജ്‌മെന്റ്).
വെമ്പല്ലൂര്‍ എംഇഎസ് അസ്മാബി (ലോജിസ്റ്റിക് മാനേജ്‌മെന്റ്, ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍, ഫിഷ് പ്രോസസിങ് ടെക്‌നോളജി, ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി). അരീക്കോട് എസ്എസ് (അക്കൗണ്ടിങ് ആന്‍ഡ് ടാക്‌സേഷന്‍, ഇന്‍സ്ട്രുമെന്റേഷന്‍), അരീക്കോട് സുല്ലമുസലാം അറബിക് കോളജ് (ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്), മമ്പാട് എംഇഎസ് (ഫുഡ് ടെക്‌നോളജി), വളാഞ്ചേരി എംഇഎസ് (ഹെല്‍ത്ത് കെയര്‍ ഒപ്‌റ്റോമോളജി, റീടെയ്ല്‍ മാനേജ്‌മെന്റ്), പുല്‍പള്ളി പഴശ്ശിരാജ (അഗ്രികള്‍ച്ചര്‍, ഫുഡ് സയന്‍സ്).