പികെ ശശി എംഎല്‍എക്കെതിരെ വനിതാ നേതാവ് വീണ്ടും കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി

Posted on: November 8, 2018 11:40 am | Last updated: November 8, 2018 at 2:03 pm

പാലക്കാട്: പികെ ശശി എംഎല്‍എക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് വീണ്ടും സിപിഎം കേന്ദ്ര നേത്യത്വത്തിന് പരാതി നല്‍കി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കാണ് ഇ മെയില്‍ വഴി വീണ്ടും പരാതി നല്‍കിയിരിക്കുന്നത്. ശശിക്കെതിരായ ഓഡിയോ സന്ദേശവും പരാതിക്കൊപ്പം വെച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

ശശി ചെയ്ത തെറ്റെന്താണെന്ന് ഈ ഓഡിയോ കേട്ടാല്‍ താങ്കള്‍ക്ക് ബോധ്യപ്പെടുമെന്നും പുതിയ പരാതിയില്‍ പറയുന്നുണ്ട്. ശശിക്കെതിരായ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുകയാണെന്ന് തനിക്ക് സംശയമുണ്ട്. തന്നെ പരാതിയില്‍നിന്നും പിന്തിരിപ്പിക്കാന്‍ പല തവണ ശ്രമമുണ്ടായി. ശശി ഇപ്പോഴും അന്വേഷണ കമ്മീഷന്‍ അംഗങ്ങളുമായി വേദി പങ്കിടുന്നുണ്ടെന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വൈകിക്കാന്‍ ശ്രമമെന്നും പരാതിയില്‍ പറയുന്നുണ്ട്.