സി പി ഐ (മാവോയിസ്റ്റ്) തലവന്‍ മുപ്പല്ല ലക്ഷ്മണ റാവു സ്ഥാനമൊഴിഞ്ഞു

Posted on: November 7, 2018 5:04 pm | Last updated: November 7, 2018 at 5:04 pm

വിശാഖപട്ടണം: നിരോധിത സി പി ഐ (മാവോയിസ്റ്റ്) തലവന്‍ ഗണപതിയെന്ന മുപ്പല്ല ലക്ഷ്മണ റാവു തത്സ്ഥാനത്തു നിന്ന് ഒഴിവായി. ആരോഗ്യ കാരണങ്ങളാലാണ് രാജിയെന്ന് അറിയുന്നു. ഗുരുതരമായ സന്ധിവാതത്തിനു ചികിത്സയിലാണ് തെലുങ്കാനയിലെ ജഗ്തിയാല്‍ ജില്ലയിലെ ബീര്‍പൂരില്‍ നിന്നുള്ള 72കാരനായ ലക്ഷ്മണ റാവു.

ആന്ധ്രപ്രദേശിലെ ശ്രീകുളത്തുകാരനായ ബസവ രാജ് എന്ന നമ്പല്ല കേശവ റാവുവായിരിക്കും പുതിയ മേധാവി. അദ്ദേഹം ചുമതലയേറ്റാലുടന്‍ പുതിയ ആറു പേരെ കൂടി കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. അടുത്തിടെയായി കേന്ദ്ര കമ്മിറ്റിയിലെ നിരവധി പേര്‍ അറസ്റ്റ് ചെയ്യപ്പെടുകയോ കീഴടങ്ങുകയോ ചെയ്ത സാഹചര്യത്തിലാണിത്. 2010ല്‍ 39 പേരുണ്ടായിരുന്ന കമ്മിറ്റിയില്‍ നിലവില്‍ 15 പേര്‍ മാത്രമാണുള്ളത്.