അവിഹിത ഗര്‍ഭം അലസിപ്പിക്കുന്നതിനിടെ യുവതി മരിച്ചു; മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ട കാമുകന്‍ പിടിയില്‍

Posted on: November 5, 2018 10:41 pm | Last updated: November 5, 2018 at 10:41 pm

മുസാഫര്‍നഗര്‍: കാട്ടില്‍വെച്ച് അവിഹിത ഗര്‍ഭം അലസിപ്പിക്കാനുള്ള ശ്രമത്തിനിടെ യുവതി മരിച്ചു. തുടര്‍ന്ന് മൃതദേഹം ഉപേക്ഷിച്ച് കടന്നു കളഞ്ഞ കാമുകനെ പോലീസ് പിടികൂടി. സെപ്തംബര്‍ 18നാണ് മുസാഫര്‍നഗറിനടുത്തുള്ള കാട്ടില്‍ അസ്മിന്‍ എന്ന യുവതിയുടെ മൃതദേഹം പോലീസ് കണ്ടെത്തുന്നത്.

തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അസ്മിന്റെ കാമുകന്‍ ഹുസൈന്‍
പോലീസിന്റെ പിടിയിലാകുന്നത്. 18കാരിയായ അസ്മിനുമായി ഏറെ നാളായി ഹുസൈന്‍ പ്രണയത്തിലായിരുന്നു. തുടര്‍ന്ന് ഹുസൈനില്‍നിന്നും അസ്മിന്‍ ഗര്‍ഭിണിയായി. ഇതോടെ ഏത് വിധേനയും ഗര്‍ഭം അലസിപ്പിക്കാനായി ഇരുവരുടേയും ശ്രമം . ഇതിന്റെ ഭാഗമായാണ് ഇരുവരും കാട്ടിലെത്തിയത്. എന്നാല്‍ ഗര്‍ഭം അലസിപ്പിക്കാന്‍ നടത്തിയ ശ്രമത്തിനിടെ അസ്മിന്‍ മരിച്ചു .തുടര്‍ന്ന് ഹുസൈന്‍ മൃതദേഹം കാ്ട്ടില്‍ത്തന്നെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു.