Connect with us

National

കാര്‍ഷിക വായ്പ എഴുതി തള്ളുമെന്ന പ്രഖ്യാപനം നടപ്പിലായില്ല; കര്‍ണാടകയില്‍ കര്‍ഷകര്‍ക്ക് അറസ്റ്റ് വാറന്റ്

Published

|

Last Updated

ബെംഗളുരു: കാര്‍ഷിക വായ്പകള്‍ എഴുതി തള്ളുമെന്ന കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ പ്രഖ്യാപനം വന്ന് നാല് മാസം കഴിഞ്ഞപ്പോള്‍ ബെല്‍ഗാവിയിലേയും ചാമരാജ് നഗറിലേയും കാര്‍ഷിക കടക്കാരെത്തേടിയെത്തിയത് അറസ്റ്റ് വാറന്റ്. ആക്‌സിസ് ബേങ്കില്‍നിന്നും കാര്‍ഷിക വായ്പയെടുത്ത് അടവ് മുടങ്ങിയവര്‍ക്കാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഇതേത്തുടര്‍ന്ന് ബെല്‍ഗാവി, ചാംരാജ് നഗര്‍, ബല്ലാരി, ഹുബ്ലി, കോലാര്‍, ഷിവമോഗ, ദാര്‍വാദ്,മൈസുര, കൊടക് എന്നിവിടങ്ങളില്‍നിന്നുള്ള കര്‍ഷകരുടെ പ്രതിഷേധ സംഘം ആക്‌സിസ് ബേങ്കിന്റെ ശാഖകള്‍ ഉപരോധിച്ചു. തങ്ങള്‍ക്കെതിരായ നടപടികള്‍ ബേങ്ക് നിര്‍ത്തിവെച്ചില്ലെങ്കില്‍ ഉപരോധ സമരം തുടരുമെന്നും സംസ്ഥാന സര്‍ക്കാര്‍ ബേങ്കുകള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ നോട്ടീസ് ലഭിച്ച ഹാസന്‍ ജില്ലയിലെ ഒരു കര്‍ഷകന്‍ സ്വയം ജീവനൊടുക്കിയിരുന്നു. അതേ സമയം 140 കര്‍ഷകര്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ബെല്‍ഗാവിയിലെ ബേങ്ക് അധിക്യതര്‍ അറിയിച്ചു. പ്രശനപരിഹാരത്തിനായി ഈ മാസം ഏഴിന് ആക്‌സിസ് ബേങ്ക് അധിക്യതരുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി ഡപ്യൂട്ടി കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.

Latest