Connect with us

Gulf

ബിനോയ് വിശ്വത്തിന്റെ 'പറഞ്ഞതില്‍, പാതി' പ്രകാശനം ചെയ്തു

Published

|

Last Updated

ഷാര്‍ജ : മുന്‍ മന്ത്രിയും രാജ്യസഭ എം പി യുമായ ബിനോയ് വിശ്വം എഴുതി ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച “പറഞ്ഞതില്‍, പാതി” എന്ന പുസ്തകം ഷാര്‍ജ പുസ്തക നഗരിയില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും മലയാള ചലച്ചിത്ര പിന്നണിഗായകനുമായ വി ടി മുരളി നോവലിസ്റ്റും കവിയും പ്രവാസി എഴുത്തുകാരിയുമായ സബീന എം സാലിക്ക് നല്‍ികി പ്രകാശനം ചെയ്തു.

രാഷ്ട്രീയവും പറഞ് പോകുന്ന പുസ്തകത്തില്‍ ഇന്ത്യയിലെ പ്രശസ്തയായ സാമൂഹ്യപ്രവര്‍ത്തക മേധാ പട്കര്‍, മുതിര്‍ന്ന കമ്മ്യുണിസ്റ്റ് നേതാവ് ഇദ്രജിത്ത് ഗുപ്ത എന്നിവരെ സംബന്ധിച്ച് പ്രത്യേകം അധ്യായം തന്നെയുണ്ട്. തിരുവനന്തപുരം എം പി ശശി തരൂര്‍, മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് സോണിയ ഗാന്ധി എന്നിവര്‍ക്ക് ബിനോയ് വിശ്വം എഴുതിയ കത്തും പുസ്തകത്തിലുണ്ട്. രാഷ്ട്രീയേതരമായ വിഷയങ്ങളാണ് പുസ്തകത്തിന്റെ പ്രതിപാദ്യമെങ്കിലും തന്റെ അടിസ്ഥാന രാഷ്ട്രീയം രചനയില്‍ നിഴലിക്കുന്നുണ്ട് എന്ന് ബിനോയ് വിശ്വം പറഞ്ഞു. ഒരു മനുഷ്യനും രാഷ്ട്രീയത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനാവില്ല. പരിസ്ഥിതിയുടെയും വികസനത്തിന്റെയും പുരോഗതിയുടെയും ലിംഗസമത്വത്തിന്റെയും രാഷ്ട്രീയം എല്ലാ മനുഷ്യരെയും സ്പര്‍ശിക്കുന്നതാണ്. തന്നോട് തന്നെ സത്യസന്ധത പുലര്‍ത്തി ജീവിക്കാനാണ് ഇന്നോളം ശ്രമിച്ചത്. അതിന് തന്നെ പ്രാപ്തനാക്കിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷ ആശയങ്ങളുമാണ് എന്നും ബിനോയി വിശ്വം പറഞ്ഞു.
ചടങ്ങില്‍ കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.