കോണ്‍ഗ്രസ് അംഗത്തിന്റെ നാടകീയ രാജി; പാലക്കാട് നഗരസഭയില്‍ യുഡിഎഫ് അവിശ്വാസ പ്രമേയം പരാജയം

Posted on: November 5, 2018 1:22 pm | Last updated: November 5, 2018 at 4:46 pm

പാലക്കാട്: പാലക്കാട് നഗരസഭയില്‍ ബിജെപി അധികാരത്തില്‍ തുടരും. ബി.ജെ.പി അംഗങ്ങളായ നഗരസഭ അധ്യക്ഷക്കും ഉപാധ്യക്ഷനുമെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പരിഗണിക്കുന്നതിന് തൊട്ടുമുമ്പ് കോണ്‍ഗ്രസ് അംഗം നാടകീയമായി രാജിവെച്ചതിനെ തുടര്‍ന്നാണിത്. യുഡിഎഫ് അംഗങ്ങള്‍ നഗരസഭാ സെക്രട്ടറിയെ തടഞ്ഞുവെച്ചു. കോണ്‍ഗ്രസ് അംഗത്തിന്റെ രാജി സ്വീകരിച്ചതില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ചാണ് പ്രതിഷേധം.

52 അംഗങ്ങളുള്ള നഗരസഭയില്‍ അവിശ്വാസം പാസ്സാകാന്‍ 27 അംഗങ്ങളുടെ പിന്തുണയായിരുന്നു വേണ്ടിയിരുന്നത്. സി.പി.എമ്മും വെല്‍ഫെയര്‍ പാര്‍ട്ടിയും പിന്തുണച്ചാലേ അവിശ്വാസം വിജയിക്കൂമായിരുന്നുള്ളൂ. ആരുടെയെങ്കിലും വോട്ട് അസാധുവായാലും അവിശ്വാസം പരാജയപ്പെടും. പ്രമേയത്തെ അനുകൂലിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നു. ഇതിനിടെയാണ് കോണ്‍ഗ്രസ് അംഗം രാജിവെച്ചത്.