‘നരഭോജി’ കടുവയെ കൊലപ്പെടുത്തിയതിനെ വിമര്‍ശിച്ച് മേനകാ ഗാന്ധി

Posted on: November 5, 2018 10:20 am | Last updated: November 5, 2018 at 12:37 pm

മുംബൈ: മഹാരാഷ്ട്രയില്‍ 13 പേരെ കൊലപ്പെടുത്തിയതെന്ന് കരുതുന്ന കടുവയെ വനംവകുപ്പ് വെടിവെച്ചുകൊന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി മേനക ഗാന്ധി രംഗത്ത്. പ്രത്യക്ഷമായ കുറ്റകൃത്യമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന് മേനക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. കടുവയെ കൊല്ലാന്‍ ഉത്തരവിട്ട നടപടിയില്‍ ഖേദമുണ്ട്. ഇക്കാര്യത്തില്‍ നിമയപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മേനക ഗാന്ധി പറഞ്ഞു.

വെള്ളിയാഴ്ച രാത്രിയാണ് യവത്മാല്‍ മേഖലയില്‍ വെച്ച് ആവണിയെന്ന പെണ്‍കടുവയെ വെടിവെച്ചുകൊന്നത്. ഔദ്യോഗികമായി ടി-1 എന്നറിയപ്പെട്ടിരുന്ന ഈ പെണ്‍കടുവ കഴിഞ്ഞ വര്‍ഷം അഞ്ച് ഗ്രാമീണരെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.