മാധ്യമപ്രവര്‍ത്തകരെ പമ്പയിലേക്ക് കടത്തിവിട്ടു; കര്‍ശനപരിശോധന

Posted on: November 4, 2018 9:30 pm | Last updated: November 5, 2018 at 9:27 am

പത്തനംതിട്ട: മാധ്യമപ്രവര്‍ത്തകരെ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കടത്തിവിട്ടു. കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് കടത്തിവിട്ടത്. നേരത്തെ, നിലയ്ക്കല്‍ വരെ മാത്രമേ മാധ്യമപ്രവര്‍ത്തകരെ കടത്തിവിട്ടിരുന്നുള്ളൂ. സന്നിധാനത്തത്തേക്ക് ഇന്ന് പ്രവേശനം അനുവദിക്കില്ലെന്ന് ഐജി അശോക് പറഞ്ഞിരുന്നു. മാധ്യമങ്ങളെ വിലക്കിയിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരന്ദ്രനും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും വ്യക്തമാക്കിയിട്ടും ശബരിമലയുടെ പരിസര പ്രദേശങ്ങളില്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് അനുമതി നിഷേധിച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.

ചിത്തിര ആട്ട വിശേഷത്തിന് നട തുറക്കുന്നതിന് മുന്നോടിയായി
ശബരിമലയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. രണ്ട് ഡിജിപിമാരുടെ മേല്‍നോട്ടത്തില്‍ 2300 പോലീസുകാരെ ശബരിമലയിലും പരിസരത്തുമായി വിന്യസിച്ചിട്ടുണ്ട്.