കളിവേണ്ട ; അക്രമത്തെ എതിര്‍ക്കാനുള്ള ശക്തിയും ശേഷിയും എന്‍എസ്എസിനുണ്ട്-ജി സുകുമാരന്‍ നായര്‍

Posted on: November 2, 2018 12:55 pm | Last updated: November 2, 2018 at 3:38 pm

ചങ്ങനാശ്ശേരി: എന്‍എസ്എസ് കരയോഗ മന്ദിരങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരണവുമായി ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എന്‍എസ്എസിനോട് കളിവേണ്ട്. ശബരിമല വിഷയത്തില്‍ സമാധാനപരമായ പ്രതിഷേധം നടത്തുന്ന എന്‍എസ്എസിന്‍െ മൂന്ന് ഓഫീസുകളാണ് തകര്‍ക്കപ്പെട്ടിരിക്കുന്നത്. അക്രമത്തിന് പിന്നില്‍ ആരാണെന്നറിയാമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

അക്രമികളെക്കുറിച്ച് വ്യക്തമായ സൂചന വാര്‍ത്താക്കുറിപ്പിലില്ലെങ്കിലും സര്‍ക്കാറിനെതിരായ രൂക്ഷ വിമര്‍ശനങ്ങളുണ്ട്. ഹിന്ദുക്കളെത്തമ്മില്‍ ഭിന്നിപ്പിക്കാനാണ് ദേവസ്വം നിയമനത്തിലെ സംവരണം 32ല്‍നിന്നും 40 ആക്കിയതെന്ന് വാര്‍ത്താക്കുറിപ്പില്‍ ആരോപിക്കുന്നു. ഓഫീസുകള്‍ അക്രമിക്കുന്ന കളി എന്‍എസ്എസിനോട് വേണ്ട. അതിനെ എതിര്‍ക്കാനുള്ള ശക്തിയും സംഘടനാ ശേഷിയും എന്‍എസ്എസിനുണ്ടെന്ന് അക്രമികള്‍ ഓര്‍മിക്കുന്നത് നല്ലതാണെന്നും വാര്‍ത്താക്കുറിപ്പിലുണ്ട്.