രാജസ്ഥാനില്‍ കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് ടൈംസ് നൗ സര്‍വേ

Posted on: November 1, 2018 9:31 pm | Last updated: November 2, 2018 at 11:17 am

ന്യൂഡല്‍ഹി: രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് ടൈംസ്‌നൗ – സിഎന്‍എക്‌സ് പ്രീ പോള്‍ സര്‍വേ. 200 അംഗ സഭയില്‍ 110നും 120നും ഇടയില്‍ സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു. ബിജെപി 70-80 സീറ്റുകള്‍ നേടും.

67 മണ്ഡലങ്ങളില്‍ നിന്നായി 8040 പേരെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. 43.5 ശതമാനം വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്നും 40.37 ശതമാനം ബിജെപിക്ക് ലഭിക്കുമെന്നും സര്‍വേ പറയുന്നു. മറ്റുള്ളവര്‍ക്ക് 13.55 ശതമാനവും ബിഎസ്പിക്ക് ഒന്ന് മുതല്‍ മൂന്ന് വരെ സീറ്റുകളാണ് പ്രവചിക്കുന്നത്.

2013ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 163 സീറ്റുകളുടെ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ബിജെപി സംസ്ഥാനത്ത് അധികാരത്തിലേറിയത്. കോണ്‍ഗ്രസിന് വെറും 21 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.