തീപ്പിടിത്തം നിയന്ത്രണ വിധേയമെന്ന് മന്ത്രി കടകംപള്ളി

Posted on: November 1, 2018 12:59 am | Last updated: November 1, 2018 at 10:12 am

തിരുവനന്തപുരം: മണ്‍വിളയിലെ പ്ലാസ്റ്റിക് നിര്‍മാണ യൂനിറ്റിലുണ്ടായ തീപ്പിടിത്തം നിയന്ത്രണ വിധേയമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കത്തിക്കൊണ്ടിരിക്കുന്നത് പെട്രോളിയം ഉത്പന്നങ്ങളാണ്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ- വെസ്റ്റിന്‍ഡീസ് ഏകദിന മത്സരം സംബന്ധിച്ച് യാതൊരു ആശങ്കയുമില്ല. മത്സരം ഭംഗിയായി നടക്കും. മുഖ്യമന്ത്രി നാളെ പങ്കെടുക്കേണ്ട പരിപാടിയുട വേദി തകരുകയോ മറ്റ് നാശനഷ്ടങ്ങള്‍ ഉണ്ടാകുകയോ ചെയ്തിട്ടില്ല. ജീവന്‍ പണയം വെച്ചാണ് ഫയര്‍ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.