കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ് സിക്ക് മൂന്നാം ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കൊല്‍ക്കത്തയെ പരാജയപ്പെടുത്തി. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ എടികെയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. 15ാം മിനുട്ടില്‍ കോമല്‍ തട്ടാല്‍ ബെംഗളൂരു വല കുലുക്കുകയായിരുന്നു. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കേ മിക്കു മത്സരം തുല്ല്യതയില്‍ എത്തിച്ചു. ആദ്യ പകുതി തുടങ്ങി രണ്ടാം മിനുട്ടില്‍ തന്നെ ബെംഗളരൂ അടുത്ത വെടിപൊട്ടിച്ചു. ഇത്തവണ പാര്‍താലുവാണ് ലക്ഷ്യം കണ്ടത്.
ജയത്തോടെ, അഞ്ച് മത്സരങ്ങളിലില്‍ നിന്ന് പത്ത് പോയിന്റുമായി ബെംഗളൂരു മൂന്നാം സ്ഥാനത്തേക്ക് കയറി. ആറ് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയിന്റുള്ള എടികെ അഞ്ചാം സ്ഥാനത്താണ്. അഞ്ച് കളികളില്‍ നിന്ന് പതിനൊന്ന് പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡാണ് ഒന്നാം സ്ഥാനത്ത്.