ന്യൂഡല്‍ഹി: ഹാഷിംപുര കൂട്ടക്കൊല കേസില്‍ 16 പ്രതികളെ ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു 1987ല്‍ മീററ്റില്‍ 42 മുസ്്‌ലിം യുവാക്കളെ അര്‍ധ സൈനിക വിഭാഗമായ പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റബുലറിയിലെ അംഗങ്ങള്‍ വെടിവെച്ച് കൊന്ന കേസിലാണ് വിധി.
2015ല്‍ പ്രതികളാരെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി വിചാരണക്കോടതി കുറ്റവിമുക്തരാക്കിയവരെയാണ് ഹൈക്കോടതി ഇപ്പോള്‍ ശിക്ഷിച്ചിരിക്കുന്നത്. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട യുവാക്കളെ ലക്ഷ്യമിട്ടുള്ള കൊലപാതകമായിരുന്നു സംഭവമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സംഭവം നടന്ന്്് 31 വര്‍ത്തിന് ശേഷമാണ് വിധി.