പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

Posted on: October 31, 2018 11:08 am | Last updated: October 31, 2018 at 12:33 pm

കേവാഡി: ഗുജറാത്തിലെ നര്‍മദയില്‍ പണികഴിപ്പിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. 182 മീറ്റര്‍ ഉയരമുള്ള ലോകത്തിലെത്തന്നെ ഏറ്റവും വലിയ പ്രതിമയാണിത്.

പട്ടേലിന്റെ 143മത് ജന്‍മ ദിനത്തിലാണ് സാധു ബെട്ട് ദ്വീപില്‍ പണികഴിപ്പിച്ച പ്രതിമ പ്രധാനമന്ത്രി അനാവരണം ചെയ്തത്. 33 മാസംകൊണ്ടാണ് രാം വി സുത്തന്‍ രൂപകല്‍പന ചെയ്ത പ്രതിമ എല്‍ ആന്റ് ടി പൂര്‍ത്തിയാക്കിയത്. 2898 കോടി രൂപയാണ് നിര്‍മാണ ചെലവ്.