Connect with us

Gulf

ആര്‍ എസ് സി വിദ്യാര്‍ഥി സമ്മേളനം സമാപിച്ചു

Published

|

Last Updated

ജിസാന്‍: പ്രവാസി വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം എന്ന ആഹ്വാനവുമായി രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) വിദ്യാര്‍ത്ഥി സമ്മേളനം സമാപിച്ചു. രണ്ടു മാസമായി പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കായി “ആകാശം അകലെയല്ല” എന്ന പ്രമേയത്തില്‍ നടത്തി വന്ന വിവിധ പരിപാടികളുടെ സമാപന സമ്മേളനം ഡോ:മുബാറക് സാനി ഉദ്ഘാടനം ചെയ്തു.

വളര്‍ന്നു വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് നല്‍കുന്നതോടൊപ്പം തിരിച്ചറിവ് കൂടി നല്‍കണമെന്ന് രിസാല സ്റ്റഡി സര്‍ക്കിള്‍ നാഷണല്‍ സ്റ്റുഡന്റസ് കണ്‍വീനര്‍ ആഷിഖ് സഖാഫി അഭിപ്രായപ്പെട്ടു. സമാപന പൊതു സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സമാപന സമ്മേളനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച സ്റ്റുഡന്‍സ് ഡൈസ് അടക്കം വിവിധങ്ങളായ കലാപരിപാടികള്‍ നടന്നു. വിദ്യാര്‍ത്ഥിനികള്‍ക്ക് നടത്തിയ ഗേള്‍സ് മീറ്റില്‍ ഫാത്വിമ അബ്ദുസ്സത്താര്‍,സുമയ്യ നൂറുദ്ധീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സിറാജ് കുറ്റ്യാടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനത്തില്‍ വിവിധ സാമൂഹിക -സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.സി.കെ.മൗലവി, എം.ത്വാഹ, എബി മാത്യു, ത്വാഹ കോഴിക്കോട്, മുഹമ്മദ് ബിന്‍ സാലിഹ്, ഷംസു പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ അഭിവാദ്യമര്‍പ്പിച്ചു.

സ്റ്റുഡന്റസ് സമ്മേളനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളുടെ അവകാശ രേഖ പ്രസിദ്ധീകരിക്കുകയും സമര്‍പ്പിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളുടെ സമഗ്ര ഉന്നതി ലക്ഷ്യം വെച്ച് രൂപീകരിച്ച സ്റ്റുഡന്റസ് സര്‍ക്കിള്‍, സ്റ്റുഡന്റസ് സിന്‍ഡിക്കേറ്റ് എന്നിവയുടെ പ്രഖ്യാപനം യഥാക്രമം അബ്ദുസ്സത്താര്‍ പെടേന, നൂറുദ്ധീന്‍ കുറ്റ്യാടി എന്നിവര്‍ നിര്‍വഹിച്ചു.