Connect with us

Kerala

ദേവസ്വം നിയമന അഴിമതി: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ വിജിലന്‍സ് കുറ്റപത്രം

Published

|

Last Updated

കൊച്ചി: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നിയമന അഴിമതിക്കേസില്‍ ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. ചട്ടം മറികടന്ന് രണ്ട് ഉദ്യോഗസ്ഥരെ ഉയര്‍ന്ന തസ്തികയില്‍ നിയമിച്ചുവെന്ന കേസിലാണ് കുറ്റപത്രം. അഴിമതി നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയ വിജിലന്‍സ് പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് അനുമതി തേടിയിട്ടുണ്ട്.

ഭരണസമതിയുടെ കാലത്ത് രജ്ഞിത്ത്, രാജു എന്നിവരെ വഴിവിട്ട് ഉയര്‍ന്ന തസ്തികയില്‍ നിയമിച്ച് കനത്ത ശമ്പളം നല്‍കിയെന്നാണ് കേസ്. ഇക്കാലത്ത് ദേവസ്വം ബോര്‍ഡ് അംഗമായിരുന്നു തുഷാര്‍. കേസില്‍ ഏഴ് പ്രതികളുണ്ട്. പുതിയ നിയമമനുസരിച്ച് ദേവസ്വം ബോര്‍ഡ് അംഗങ്ങളെ പബ്ലിക് സെര്‍വന്റായാണ് കണക്കാക്കുക.