രാഹുല്‍ ഈശ്വറിനെതിരെ മീ റ്റു ആരോപണം

Posted on: October 29, 2018 10:17 am | Last updated: October 29, 2018 at 10:54 am

കൊച്ചി: രാഹുല്‍ ഈശ്വറിനെതിരെ മീ റ്റു ആരോപണവുമായി ആക്ടിവിസ്റ്റ് ഇഞ്ചിപ്പെണ്ണ്. സുഹ്യത്തും കലാകാരിയുമായ സ്ത്രീയെ രാഹുല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലാണ് ഫേസ്ബുക്കിലൂടെ ഇഞ്ചിപ്പെണ്ണ് നടത്തിയിരിക്കുന്നത് .

രാഹുല്‍ ഈശ്വര്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നാണ് യുവതിയുടെ ആരോപണം. കടന്നുപിടിച്ചപ്പോള്‍ താന്‍ കുതറി മാറിയെങ്കിലും പലതവണ രാഹുല്‍ ഈശ്വര്‍ ഇതിന് ശ്രമിച്ചുവെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. 2003-2004 കാലഘട്ടത്തിലാണ് സംഭവം. രാഹുല്‍ ഈശ്വറിന്റെ വിശ്വാസങ്ങളില്‍ തനിക്ക് സംശയമുണ്ടെന്നും പോസ്റ്റില്‍ തുടര്‍ന്ന് പറയുന്നുണ്ട്.