കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസ് തീവെച്ച് നശിപ്പിച്ചു

Posted on: October 29, 2018 9:37 am | Last updated: October 29, 2018 at 10:41 am

കണ്ണൂര്‍: മീത്തല്‍ കുന്നോത്ത്പറമ്പില്‍ കോണ്‍ഗ്രസ് ഓഫീസ് ആയി പ്രവര്‍ത്തിക്കുന്ന വി അശോകന്‍ സ്മാരക മന്ദിരം തീയിട്ടു നശിപ്പിച്ചു. ഇന്നലെ അര്‍ധരാത്രിക്ക് ശേഷമാണ് ഓഫീസിന് നേരെ അക്രമം നടന്നതെന്നാണ് സംശയിക്കുന്നത്. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

രണ്ട് നിലകളിലായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താഴെ നില പൂര്‍ണമായും കത്തി നശിച്ചു. മുകളിലത്തെ നിലയിലുണ്ടായിരുന്ന കൊടി തോരണങ്ങളും മറ്റും നശിച്ചിട്ടുണ്ട്. അതേ സമയം സിപിഎം നേതാക്കള്‍ നേരിട്ട് സംഭവസ്ഥലത്തെത്തി തങ്ങള്‍ക്ക് അക്രമവുമായി ബന്ധമില്ലെന്ന് അറിയിച്ചിട്ടുണ്ട് .