സംസ്ഥാന സ്‌കൂള്‍ കായികമേള: എറണാകുളത്തിന് പതിമൂന്നാം കിരീടം

Posted on: October 28, 2018 5:06 pm | Last updated: October 28, 2018 at 7:07 pm

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ എറണാകുളം ചാമ്പ്യന്മാര്‍. 253 പോയിന്റു നേടിയാണ് എറണാകുളം കിരീടം നിലനിര്‍ത്തിയത്. എറണാകുളത്തിന്റെ പതിമൂന്നാം കിരീടമാണിത്. 196 പോയിന്റുമായി പാലക്കാട് രണ്ടാമതും 101 പോയിന്റുമായി തിരുവനന്തപുരം മൂന്നാം സ്ഥാനവും നേടി. നൂറ് പോയിന്റുമായി കോഴിക്കോട് നാലാമതും 74 പോയിന്റുമായി തൃശൂര്‍ അഞ്ചാം സ്ഥാനത്തുമാണ്.

സ്‌കൂളുകളില്‍ നിലവിലെ ചാമ്പ്യന്‍മാരായ കോതമംഗലം മാര്‍ ബേസിലിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി കോതമംഗലം സെന്റ് ജോര്‍ജ് കിരീടം നേടി. 81 പോയിന്റുമായാണ് സെന്റ് ജോര്‍ജ് പത്താം കിരീടം സ്വന്തമാക്കിയത്. 62 പോയിന്റുമായി കല്ലടി എച്ച്എസ് കുമരംപുത്തൂരാണ് സ്‌കൂളുകളില്‍ രണ്ടാമത്. മാര്‍ ബേസില്‍ 50 പോയിന്റുമായി മൂന്നാമതായി.