ഡിവൈഡറില്‍ ഇടിച്ച് മലക്കംമറിഞ്ഞ കാറിനടിയില്‍പ്പെട്ട് കാല്‍നടയാത്രക്കാരി മരിച്ചു

Posted on: October 28, 2018 1:16 pm | Last updated: October 28, 2018 at 1:17 pm

ലക്‌നൗ: യുപിയിലെ മുസാഫര്‍നഗറില്‍ ഡിവൈഡറിലിടിച്ച് മലക്കം മറിഞ്ഞ കാറിനടിയില്‍പ്പെട്ട് കാല്‍നടയാത്രക്കാരിയായ വ്യദ്ധ ദാരുണമായി മരിച്ചു. കാറിലുണ്ടായിരുന്നവര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു.

കാറോടിച്ചയാള്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം. ഹരിദ്വാറിലേക്ക് പോവുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍. അപകടത്തിന്റെ ദ്യശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.