റിയാദില്‍ പിടിച്ചു പറി നടത്തിയ അഞ്ചംഗ സംഘം പേര്‍ പിടിയില്‍

Posted on: October 27, 2018 9:30 pm | Last updated: October 27, 2018 at 9:30 pm
SHARE

റിയാദ്: റിയാദില്‍ പിടിച്ചു പറി നടത്തി വന്ന അഞ്ച് പേര്‍ പിടിയിലായി. റിയാദ് പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിലായി കളവും പിടിച്ചു പറിയും നടത്തി വന്ന ചാഢു വംശജരാണ് പിടിയിലായത്. ഒരു ബംഗ്ലാദേശ് തൊഴിലാളിയെ വീടിന് മുന്നില്‍ വച്ചു ഭീഷണിപ്പെടുത്തിയും ആക്രമിച്ചും പിടിച്ചു പറി നടത്തുന്ന രംഗം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത് ശ്രദ്ധയില്‍ പെട്ട റിയാദ് പോലീസ് സംഘത്തെ പിടികൂടുകയായിയിരുന്നു.

68 ല്‍പരം കവര്‍ച്ചകളും പിടിച്ചു പറിയും നടത്തിയതായി സംഘം പോലീസിനോട് സമ്മതിച്ചു. ഇവരെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പിനു കൈമാറി.

LEAVE A REPLY

Please enter your comment!
Please enter your name here