സഊദിയില്‍ വരാനിരിക്കുന്നത് കനത്ത മഴക്കാലം; രാജ്യം ഇതുവരെ ദര്‍ശിച്ചിട്ടില്ലാത്ത മഴയെന്ന് അധികൃതര്‍

Posted on: October 27, 2018 7:41 pm | Last updated: October 27, 2018 at 7:41 pm

ജിദ്ദ: രാജ്യം ഇതുവരെ ദര്‍ശിച്ചിട്ടില്ലാത്ത കനത്ത മഴയാണ് സഊദിയില്‍ വരാനിരിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രണ്ട് ദശകത്തിനിടെ ലഭിക്കുന്ന ഏറ്റവും കനത്ത മഴയാണ് സഊദിയിലെ മുഴുവന്‍ പ്രവിശ്യകളിലുമുണ്ടാകുക.
രാജ്യത്തിന്റെ മധ്യ, കിഴക്കന്‍ പ്രവിശ്യകളില്‍ ഈ ആഴ്ച മഴ തുടങ്ങും. പിന്നീടത് പടിഞ്ഞാറന്‍, തെക്കന്‍ സഊദിയിലേക്കും വ്യാപിക്കും.

അടുത്താഴ്ചയോടെ രാജ്യത്തിന്റെ മിക്ക പ്രവിശ്യകളിലും മഴ കനക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സീസണ്‍ മഴയാണ് വരാനിരിക്കുന്നത്. യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും റോഡപകടങ്ങള്‍ക്ക് വലിയ സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.