ഭിന്നശേഷിക്കാര്‍ക്ക് മഅ്ദിന്‍ അക്കാദമിയില്‍ തൊഴില്‍ പരിശീലനം

Posted on: October 27, 2018 6:26 pm | Last updated: October 27, 2018 at 6:26 pm

മലപ്പുറം: മഅ്ദിന്‍ അക്കാദമി ഏബിള്‍ വേള്‍ഡും കേന്ദ്ര സര്‍ക്കാറിന്റെ സാമൂഹിക ശാക്തീകരണ മന്ത്രാലയത്തിനുകീഴില്‍ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിആര്‍സിയും സംയുക്തമായി സഹകരിച്ച് മൂന്ന് മാസത്തെ തൊഴില്‍ പരീശീലനം നല്‍കുന്നു.

മഅ്ദിന്‍ വാര്‍ഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമായി ആരംഭിക്കുന്ന പരിശീലനത്തില്‍ പത്താംതരം പാസായ 18 വയസ്സ് പൂര്‍ത്തിയായ അസ്ഥിവൈകല്യമുള്ളവര്‍ക്ക് (ലോക്കോമോട്ടര്‍) സെയില്‍സ് അസോസിയേറ്റ് കാറ്റഗറിയില്‍ പരിശീലനം നല്‍കും. പഠിതാക്കള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ സ്‌റ്റൈപെന്റും ലഭിക്കും.

പരിമിതമായി സീറ്റുകള്‍ മാത്രമാണുള്ളത്. താത്പര്യമുള്ള വ്യക്തികള്‍ മെഡിക്കല്‍ ബോര്‍ഡില്‍ നിന്നും ലഭിച്ച വൈകല്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകളും ഒരു കോപ്പി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷയും സഹിതം നവംബര്‍ 5 നകം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, മഅ്ദിന്‍ അക്കാദമി, ഏബിള്‍വേള്‍ഡ് സെക്ഷന്‍, സ്വലാത്ത് നഗര്‍, മേല്‍മുറി പോസ്റ്റ്, മലപ്പുറം 676517 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9946788483.