അയ്യപ്പ ഭക്തരെ അടിച്ചമര്‍ത്തുന്ന സര്‍ക്കാറിനെ താഴെയിടാന്‍ മടിക്കില്ല: അമിത് ഷാ

Posted on: October 27, 2018 2:10 pm | Last updated: October 27, 2018 at 6:59 pm

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാറിനേയും കോടതിയേയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. കോടതിവിധിയുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ അയ്യപ്പ ഭക്തരുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തുകയാണെന്ന് അമിത് ഷാ ആരോപിച്ചു.

ആയിരക്കണക്കിന് പ്രവര്‍ത്തകരെയാണ് ജയിലിലടച്ചിരിക്കുന്നത്. അവര്‍ ആരുടെ സ്വത്തുക്കളാണ് നശിപ്പിച്ചത്. ബിജെപിയുടെ ദേശീയ ശക്തി മുഴുവന്‍ അയ്യപ്പ ഭക്തര്‍ക്കൊപ്പമാണ്. ഇക്കാര്യത്തില്‍ ഇടത് സര്‍ക്കാറിനെ താഴെയിറക്കാന്‍ മടിക്കില്ലെന്നും പറഞ്ഞ അമിത് ഷാ കോടതികള്‍ അപ്രായോഗിക നിര്‍ദേശങ്ങള്‍ നല്‍കുന്നതില്‍നിന്നും പിന്‍മാറണമെന്നും ആവശ്യപ്പെട്ടു. സ്ത്രീ പുരുഷ സമത്വം നടപ്പിലാക്കേണ്ടത് ക്ഷേത്ര ദര്‍ശനത്തിലൂടെയല്ല. ശബരിമല വിഷയത്തില്‍ ഈ മാസം 30മുതല്‍ സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു . ബിജെപി ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകായിരുന്നു അമിത് ഷാ