Connect with us

National

കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു, സൈനികന്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു. ബരാമുള്ള ജില്ലയിലെ സോപോറയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ ഒരു സൈനികനും കൊല്ലപ്പെട്ടു. ബിജേഷ് കമാര്‍ എന്ന സൈനികനാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് കാലത്ത് സോപൂരിലെ പസല്‍പുര വില്ലേജിലാണ് സംഭവം. തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന് രഹസ്യ വിവരത്തെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോള്‍ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം ശക്തമായി തിരിച്ചടിച്ചു. കഴിഞ്ഞ 48 മണിക്കൂറിനിടെ കശ്മീരില്‍ നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. രണ്ട് ദിവസത്തിനിടെ പത്ത് ഭീകരരാണ് കശ്മീരില്‍ കൊല്ലപ്പെട്ടത്.

Latest