സഊദിയില്‍ പലയിടങ്ങളിലും മഴ; മൂന്ന് മരണം

Posted on: October 26, 2018 10:04 am | Last updated: October 26, 2018 at 10:04 am

ദമ്മാം: സഊദിയില്‍ പലയിടങ്ങളിലും മഴപെയ്തു. ഇതേ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ പെട്ട് മൂന്ന് പേര്‍ മരിച്ചതായി സഊദി സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഹായിലില്‍ അസ്ബതര്‍ എന്ന പ്രദേശത്തുണ്ടായ ഒഴുക്കില്‍ പെട്ട് ഷായിം അല്‍ഇന്‍സി എന്ന സ്വദേശിയും അല്‍ബാഹയില്‍ വെള്ളക്കെട്ടില്‍ വീണു സ്വദേശി ബാലനും മരിച്ചു. ഖര്‍യാത്തില്‍ ഇന്നലെ അനുഭവപ്പെട്ട ശക്തമായ പൊടിക്കാറ്റില്‍ നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചു. പൊടിക്കാറ്റ് മൂലം വ്യക്തമായി റോഡും വാഹനങ്ങളും കാണാന്‍ കഴിയാത്തതാണ് അപകട കാരണം.