ട്രെയിന്‍ പാളം തെറ്റിയ സംഭവം; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Posted on: October 25, 2018 8:26 pm | Last updated: October 26, 2018 at 9:24 am

കൊച്ചി: പാലക്കാട്-എറണാകുളം മെമു ട്രെയിന്‍ പാളം തെറ്റിയ സംഭവത്തില്‍ അഞ്ച് ഉദ്യോഗസ്ഥരെ റെയല്‍വേ സസ്‌പെന്‍ഡ് ചെയ്തു. ടെക്‌നിക്കല്‍, ഓപ്പറേഷണല്‍, സിഗ്നലിംഗ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

കളമശ്ശേരി റെയല്‍വെ സ്റ്റേഷനു സമീപം വ്യാഴാഴ്ച രാവിലെ 11.45 നാണ് ട്രെയിന്‍ പാളം തെറ്റിയത്. അപകടത്തില്‍ യാത്രക്കാര്‍ക്ക് അപായം സംഭവിച്ചിട്ടില്ല.