പാലക്കാട്- എറണാകുളം മെമു ട്രെയിന്‍ പാളം തെറ്റി

Posted on: October 25, 2018 12:53 pm | Last updated: October 25, 2018 at 3:14 pm

കൊച്ചി: പാലക്കാട്- എറണാകുളം മെമു ട്രെയിന്‍ പാളം തെറ്റി. ഉച്ചക്ക് 11.45 ഓടെ കളമശ്ശേരി സ്റ്റേഷന് സമീപത്തായിരുന്നു അപകടം. ആളപായമില്ല. അപകടത്തെത്തുടര്‍ന്ന് തൃശൂര്‍-എറണാകുളം പാതയില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. പ്ലാറ്റ്‌ഫോമിലേക്കു കയറുന്നതിനു മുമ്പ് മുന്‍ഭാഗത്തെ എന്‍ജിനും തൊട്ടു ചേര്‍ന്നുള്ള കോച്ചുമാണു പാളം തെറ്റിയത്. വിവരമറിഞ്ഞ് റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.