സയാമീസ് ഇരട്ടകളായ ശൈഖയേയും ശുമൂഖയേയും നാളെ വേര്‍പെടുത്തും

Posted on: October 24, 2018 8:55 pm | Last updated: October 24, 2018 at 8:55 pm

ദമ്മാം: സഊദിയില്‍ സയാമീസ് ഇരട്ടകളായ ശൈഖയേയും ശുമൂഖയേയും നാളെ വേര്‍പെടുത്തുമെന്ന് സഊദി ഭരണാധികാരിയുടെ ഉപദേഷ്ടാവും നിരവധി സയാമീസ് ഇരട്ടകളെ വേര്‍പ്പെടുത്തിയതിലൂടെ ലോക ശ്രദ്ധ നേടുകയും ചെയ്തിട്ടുള്ള ഡോ.അബ്ദുല്ലാഹ അബ്ദുല്‍ അസീസ് അല്‍ റബീഅ അറിയിച്ചു.

വയറിനു താഴെയായാണ് രണ്ട് പേരും ഒട്ടിച്ചേര്‍ന്നിരിക്കുന്നത്. ശസ്ത്രക്രിയ 12 മണിക്കൂര്‍ നീണ്ടുനില്‍ക്കും. നാലുമാസമായ ഇവര്‍ക്ക് ആറ് കിലോ ഭാരമുണ്ട്.