Connect with us

Books

ഡോ. കെ ടി ജലീലിന്റെ 'മുഖപുസ്തക ചിന്തകള്‍' ഷാര്‍ജ പുസ്തകമേളയില്‍ പ്രകാശനം ചെയ്യും

Published

|

Last Updated

ഷാര്‍ജ: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീലിന്റെ പുസ്തകം “മുഖപുസ്തക ചിന്തകള്‍” അടുത്ത മാസം രണ്ടിന് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ പ്രകാശനം ചെയ്യും. ആനുകാലിക സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് ഫെയ്‌സ്ബുകില്‍ എഴുതിയ കുറിപ്പുകളുടെ സമാഹാരമാണ് പുസ്തകം. നിലവിളക്കുമായി ബന്ധപ്പെട്ട “എന്തിനീ ഹാലിളക്കം”, മുഹമ്മദ് അഖ് ലാക്, മതനിരപേക്ഷതക്ക് മരണമില്ല, ഹാദിയയുടെ മതം, രാമായണത്തിന്റെ മതേതര വായന, ദുരന്ത ഭൂമിയില്‍ വര്‍ഗീയക്കളി, കോണ്‍ഗ്രസ് പശു ബി ജെ പി, ശ്രീനാരായണീയര്‍ പൊറുക്കണം, അഭിമന്യു അമര്‍ രഹേ, പ്രളയകാലത്തെ തോന്നലുകള്‍ തുടങ്ങി 2014 മുതലുള്ള രചനകള്‍ ഇതിലുണ്ട്. കോഴിക്കോട്ടെ ഗ്രാന്മ ബുക്‌സാണ് പ്രസാധകര്‍. കവിയും ഗാനരചയിതാവുമായ കെ ജയകുമാര്‍ പുസ്തകം പരിചയപ്പെടുത്തും.

തവനൂര്‍ വൃദ്ധസദനത്തിലെ ആസ്യാത്തയുടെ നന്‍മയുടെ മുഖം അനാവരണം ചെയ്ത് തുടങ്ങുന്ന മുഖപുസ്തക ചിന്തകള്‍, നിരവധി സാമൂഹിക രാഷ്ട്രീയ കലാ സാംസ്‌കാരിക പ്രശ്‌നങ്ങള്‍ വിശകലനം ചെയ്ത് തദ്ദേശമന്ത്രി എന്ന നിലയിലുള്ള ഗ്രന്ഥകാരന്റെ പ്രവര്‍ത്തനങ്ങളെ മുന്‍ ചീഫ് സെക്രട്ടറിയും കോളമിസ്റ്റുമായ ഡി ബാബുപോളിന്റെ ലേഖനത്തിലെ പ്രസക്ത ഭാഗം ഉദ്ധരിച്ചുകൊണ്ട് അവസാനിക്കുന്ന കൃതി 367 പേജുകളാണുള്ളത്.

ഡോ. കെ ടി ജലീല്‍ രചിച്ച “മലബാര്‍ കലാപം: ഒരു പുനര്‍ വായന” എന്ന ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പരിഭാഷയും ഷാര്‍ജ പുസ്തക മേളയില്‍ പ്രകാശനംചെയ്യും. യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പ്രകാശനം ചെയ്യുന്നത്.

Latest