വിശാഖപ്പട്ടണം: ഏകദിനത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പതിനായിരം റണ്‍സ് തികച്ചു. 205 ഇന്നിംഗ്‌സുകളില്‍ നിന്നാണ് കോഹ്‌ലിയുടെ നേട്ടം. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ പതിനായിരം റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു. 259 ഏകദിനത്തില്‍ നിന്ന് 10000 റണ്‍സ് തികച്ച സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ പേരിലായിരുന്നു നിലവിലുള്ള റെക്കോര്‍ഡ്. വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിലാണ് കോഹ്‌ലി പുതിയ റെക്കോര്‍ഡ് സ്വന്തമാക്കിയത്.
സൗരവ് ഗാംഗുലി 263 ഇന്നിംഗ്‌സില്‍ നിന്നാണ് പതിനായിരം തികച്ചത്. ആസ്‌ത്രേലിയയുടെ റിക്കി പോണ്ടിംഗ് 266 ഇന്നിംഗ്‌സുകളില്‍ നിന്നും ദക്ഷിണാഫ്രിക്കയുടെ ജാക്ക് കാലിസ് 272 ഇന്നിംഗ്‌സുകളില്‍ നിന്നും എംഎസ് ധോണി 273 ഇന്നിംഗ്‌സുകളില്‍ നിന്നുമാണ് പതിനായിരം റണ്‍സ് തികച്ചത്.