ശബരിമല ദര്‍ശനത്തിന് ശ്രമിച്ച യുവതിക്ക് നേരെ കോഴിക്കോട് വധഭീഷണി

Posted on: October 23, 2018 12:21 pm | Last updated: October 23, 2018 at 12:59 pm

കോഴിക്കോട്: ശബരിമല ദര്‍ശനത്തിന് ശ്രമിച്ച കോഴിക്കോട് ചേവായൂര്‍ സ്വദേശിനിയായ ബിന്ദു തങ്കം കല്യാണിക്ക് വധ ഭീഷണിയെന്ന് പരാതി. ഇതേത്തുടര്‍ന്ന് ഇവര്‍ കസബ പോലീസില്‍ പരാതി നല്‍കി. ഇന്ന് പുലര്‍ച്ചയോടെ കോഴിക്കോട് തിരിച്ചെത്തിയ ബിന്ദുവിനോട് വാടക വീടൊഴിയാന്‍ ഉടമസ്ഥന്‍ ആവശ്യപ്പെട്ടു.

ബിന്ദുവിന്റെ വാടക വീട്ടിലേക്കും ജോലി ചെയ്യുന്ന സ്‌കൂളിലേക്കും പ്രതിഷേധക്കാര്‍ മാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വീടൊഴിയാന്‍ വീട്ടുടമസ്ഥന്‍ ആവശ്യപ്പെട്ടതെന്നറിയുന്നു. അതേ സമയം ഇവര്‍ അധ്യാപികയായി ജോലി ചെയ്യുന്ന മെഡിക്കല്‍ കോളജ് കാമ്പസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധിക്യതര്‍ സ്‌കൂളിലെത്തേണ്ടെന്ന് അറിയിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.