ഐ ടെലിന്റെ പുതിയ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍

Posted on: October 22, 2018 10:02 pm | Last updated: October 22, 2018 at 10:02 pm

കൊച്ചി: 5,000 രൂപയില്‍ താഴെ വിലയുള്ള അഞ്ചിഞ്ച് ആന്‍ഡ്രോയ്ഡ് ഗോഫേസ് അണ്‍ലോക് സ്മാര്‍ട്ട് ഫോണ്‍ ഐടെല്‍ അവതരിപ്പിച്ചു. ഒപ്പം 35 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവകാല സമ്മാന ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത മാസം 13 വരെ തുടരുന്ന ബൊണാന്‍സ ഫെസ്റ്റീവ് ഓഫറില്‍, ഉപഭോക്താക്കള്‍ക്ക് നിരവധി സമ്മാനങ്ങള്‍ നേടാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

തിരഞ്ഞെടുക്കപ്പെടുന്ന 350 ഭാഗ്യശാലികള്‍ക്ക് സ്വര്‍ണ നാണയങ്ങളും മോട്ടോര്‍ സൈക്കിളുകളും നേടാം. ജാക്‌പോട്ട് സമ്മാനം ഒരു കാര്‍ ആണെന്ന് ട്രാന്‍സിഷന്‍ ഇന്ത്യ സി ഇ ഒ അരിജിത് തലാപത്ര പറഞ്ഞു.
ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രീമിയം നെസ്‌ഫേസ് അണ്‍ലോക് ഐടെല്‍ എ 23ക്ക് അഞ്ചിഞ്ച് ഡിസ്‌പ്ലേയുണ്ട്. വില 4999 രൂപയാണ്.

എ44 പവര്‍ ഡ്യുവല്‍ റിയര്‍ ക്യാമറയുള്ള ഫുള്‍സ്‌ക്രീന്‍ സ്മാര്‍ട്ട്‌ഫോണും ഐ ടെല്‍ ശ്രേണിയിലുണ്ട്. 4000 എം എ എച്ച് ലീ പോളിമര്‍ ബാറ്ററിയാണ് ഇതിന്റെ പ്രത്യേകത.
എ45 സ്മാര്‍ട്ട്‌ഫോണും ഉടന്‍ വിപണിയിലെത്തും. എച്ച് ഡി ഫുള്‍ സ്‌ക്രീനും ഡ്യുവല്‍ കാമറയും ഉള്ള ഈ ഫോണിന്റെ വില ആറായിരം രൂപയില്‍ താഴെയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.