യുവതി പ്രവേശിച്ചെന്ന് അഭ്യൂഹം: ശബരിമലയില്‍ വീണ്ടും പ്രതിഷേധം

Posted on: October 22, 2018 7:56 pm | Last updated: October 22, 2018 at 9:45 pm

പത്തനംതിട്ട: യുവതി പ്രവേശിച്ചെന്ന അഭ്യൂഹത്തെ തുടര്‍ന്ന് ശബരിമല സന്നിധാനത്ത് വീണ്ടും ഭക്തജനങ്ങളുടെ പ്രതിഷേധം. ശ്രീകോവിലിന് ചുറ്റും കൈകോര്‍ത്ത് വലയം തീര്‍ത്താണ് പ്രതിഷേധം. ഇരുമുടിക്കെട്ടില്ലാതെ ആളുകളെ പതിനെട്ടാംപടി കയറ്റുന്നുവെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. ഇരുനൂറോളം പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പടിപൂജ അവസാനിച്ച ശേഷം പോലീസ് പരിശോധന നടത്തും. യുവതി പ്രവേശിച്ചിട്ടില്ലെന്നും അഭ്യൂഹമാണെന്നുമാണ് പോലീസ് പറയുന്നത്.