കൊച്ചി: ശബരിമല ദര്‍ശനത്തിന് ശ്രമിച്ച് വിവാദത്തില്‍പ്പെട്ട
രഹ്ന ഫാത്വിമയെ ബിഎസ്എന്‍എല്‍ സ്ഥലംമാറ്റി. ഇവര്‍ക്കെതിരെ ആഭ്യന്തര അന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ബിഎസ്എന്‍എല്‍ കൊച്ചി ബോട്ട് ജെട്ടിയിലെ ടെലഫോണ്‍ മെക്കാനിക്കായ ഇവരെ രവിപുരം ബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റിയത്.
ജനങ്ങളുമായി നേരിട്ട് സമ്പര്‍ക്കം വരാത്ത ബ്രാഞ്ചിലേക്കാണ് രഹ്ന ഫാത്വിമയെ മാറ്റിയിരിക്കുന്നത്. ശബരിമല വിഷയത്തില്‍ രഹ്നക്കെതിരായ കേസും ബിഎസ്എന്‍എല്ലിന്റെ ആഭ്യന്തര അന്വേഷണ പരിധിയില്‍വരും. ഇവരുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റ് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ബിഎസ്എന്‍എല്‍ സംസ്ഥാന പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.