ഫ്രാങ്കോ മുളക്കലിനെതിരെ മൊഴി നല്‍കിയ വൈദികന്‍ മരിച്ച നിലയില്‍

Posted on: October 22, 2018 12:43 pm | Last updated: October 22, 2018 at 6:16 pm
SHARE

ന്യൂഡല്‍ഹി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ മൊഴി നല്‍കിയ ജലന്തര്‍ രൂപതാ വൈദികന്‍ ഫാ. കുര്യാക്കോസ് കാട്ടുതറ(60)യെ മരിച്ച നിലയില്‍ കണ്ടെത്തി. ജലന്തറിന് സമീപം ദൗസയില്‍ പള്ളിമുറിയില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. മരണത്തില്‍ ദുരൂഹതയാരോപിച്ച് ഒരു വിഭാഗം വൈദികരും ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്.

ഫാ.കുര്യാക്കോസ് കാട്ടുതറക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായതായി സൂചനയില്ല. രൂപതയുടെ ചുമതലകളില്‍നിന്നും ഇദ്ദേഹത്തെ മാറ്റിനിര്‍ത്തിയിരുന്നു. ബിഷപ്പ് ഫ്രാങ്കോക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച കന്യാസ്ത്രീയെ പിന്തുണക്കുകയും ബിഷപ്പിനെതിരെ ശക്തമായ നിലപാടെടുക്കകയും ചെയ്തിരുന്നു ഫാ.കുര്യാക്കോസ്്. ബിഷപ്പിനെതിരെ മൊഴി നല്‍കിയതിന് ഇദ്ദേഹത്തെ ഗുണ്ടകള്‍ ഭീഷണിപ്പെടുത്തുകയും വാഹന തല്ലിപ്പൊളിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here