Connect with us

Gulf

അല്‍ ജൗഫിലേക്ക് തീവണ്ടി സര്‍വീസ് നവംബര്‍ ഏഴുമുതല്‍

Published

|

Last Updated

റിയാദ്: റിയാദില്‍ നിന്നും അല്‍ജൗഫിലേക്കു നവംബര്‍ മുതല്‍ ഏഴുമുതല്‍ തീവണ്ടി സര്‍വീസ് തുടങ്ങുമെന്ന് സഊദി അറേബ്യന്‍ റെയയില്‍ വേ കമ്പനി മേധാവി ഡോ.ബഷാര്‍ ബിന്‍ ഖാലിദ് അല്‍മാലിക് അറിയിച്ചു. രാത്രി സര്‍വീസുകള്‍ക്കാണ് പ്രഥമ ഘട്ടത്തില്‍ തുടക്കം കുറിക്കുക.അല്‍ജൗഫിലേക്കു തീവണ്ടി സര്‍വീസിനു തുടക്കം കുറിക്കുന്നത് രാ്ജ്യത്തിന്റെ വികസന ചരിത്രത്തില്‍ പുതിയൊരു അദ്ധ്യായമായരിക്കുമെന്ന് അല്‍മാലികി അഭിപ്രായപ്പെട്ടു.

377 പേര്‍ക്കു യാത്ര ചെയ്യാവുന്ന തീവണ്ടിയാണ് സര്‍വീസ് നടത്തുക. ഇവയില്‍ 43 സീറ്റുകള്‍ ബിസിനസ്സ്, 238 സീറ്റുകള്‍ എകണോമിക് ക്ലാസുകളായിരിക്കും. ഭക്ഷ്യ ശാലയും നിസ്‌കാരിക്കാന്‍ പ്രത്യേക ബോഗികളുണ്ടായിരുക്കും. ഖുര്‍യാത്തിലേക്കു അടുത്തവര്‍ഷം സര്‍വീസ് ആരംഭിക്കും. സൗദിയിലെ മുഴുവന്‍ മേഖലയിലേക്കും തീവണ്ടി സര്‍വീസ് ഏര്‍പ്പെടുത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച്ി്ട്ടുണ്ടെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു

Latest