ശബരിമല ക്ഷേത്രം അടച്ചിടാന്‍ പന്തളം കൊട്ടാരത്തിന് അധികാരമുണ്ട്: ശശികുമാര്‍ വര്‍മ

Posted on: October 21, 2018 3:38 pm | Last updated: October 22, 2018 at 11:20 am
SHARE

പന്തളം: പന്തളം രാജകുടുംബത്തിന്റെ അധികാരം സംബന്ധിച്ച ദേവസ്വം ബോര്‍ഡിന്റെ നിലപാട് തള്ളി കൊട്ടാരം നിര്‍വാഹക സമതി അധ്യക്ഷന്‍ ശശികുമാര്‍ വര്‍മ രംഗത്ത്. കവനന്റ് നിയമപ്രകാരം ക്ഷേത്രം അടച്ചിടാന്‍ അധികാരമുണ്ട്. അതുകൊണ്ടാണ് ആചാര ലംഘനം ഉണ്ടായാല്‍ ക്ഷേത്രം അടച്ചിടണമെന്ന് ആവശ്യപ്പെട്ട് ശബരിമല തന്ത്രിക്ക് കത്ത് നല്‍കിയതെന്നു ശശികുമാര്‍ വര്‍മ പറഞ്ഞു.

ആചാര ലംഘനം ഉണ്ടായാല്‍ തന്ത്രിക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം ക്ഷേത്രം അടച്ചിടുകയാണ്. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന് കൊട്ടാരത്തിന് അറിയാം. ധാര്‍ഷ്ട്യവും പോലീസ് ഭീഷണിയും തുടര്‍ന്നാല്‍ തങ്ങളുടെ ഉപദേശം മുന്നോട്ട് വെക്കണമോയെന്ന് ആലോചിക്കും. അയ്യപ്പ ഭക്തകളാണ് ഇപ്പോള്‍ എത്തിയതെന്ന് കരുതുന്നില്ല. മൂന്നാംകിട രാഷ്ട്രീയമാണ് ഇപ്പോള്‍ നടക്കുന്നത്. 22ന് ശേഷം ആഴവശ്യമെങ്കില്‍ അടുത്ത ഘട്ട പ്രതിഷേധത്തെക്കുറിച്ച് ആലോചിക്കുമെന്നും ശശികുമാര്‍ വര്‍മ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here