തെറ്റു വരുത്തിയ 200 ഖുര്‍ആന്‍ പതിപ്പുകളുമായി വിദേശി പിടിയില്‍

Posted on: October 18, 2018 2:00 pm | Last updated: October 18, 2018 at 2:00 pm
SHARE

ദമ്മാം: തെറ്റു വരുത്തിയ വ്യാജ മുസഹഫുകളുമായി ത്വായിഫില്‍ അറബ് വംശജനായ വിദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.ഭീകരവാദ പ്രവര്‍ത്തനങ്ങളിലേക്കു ക്ഷണിക്കുന്ന പ്രഭാഷണങ്ങളടങ്ങിയ ക്യാസറ്റുകളും ഇയാളില്‍ നിന്നും കണ്ടെടുത്തു. സഊദി സംസ്‌കാരിക വാര്‍ത്താ വിനിമയ മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ത്വായിഫിലെ ഒരു ബുക് സ്റ്റാളില്‍ നിന്നുമാണ് ഇവ കണ്ടെടുത്തത്.

ഭീകരവാദ പ്രവര്‍ത്തന കേസില്‍ ഉള്‍പ്പെട്ട ഒരു സഊദി പൗരന്റെ പ്രഭാഷണമാണ് പിടിച്ചെടുത്ത ക്യാസറ്റുകളിലുള്ളത്.ഇഖ്‌വാനിയ്യ ചിന്തകളിലേക്കു ക്ഷണിക്കുന്ന ചില പ്രസിദ്ധീകരണങ്ങളും ബുക്്‌ഷോപ്പില്‍ നിന്നും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. തുടര്‍ നടപടികള്‍ക്കായി ഇയാളെ പബ്ലിക് പ്രോസിക്യൂഷനു കൈമാറി

LEAVE A REPLY

Please enter your comment!
Please enter your name here