അത്യാധുനിക ഡ്രോണുമായി എന്‍ എസ് ജി

Posted on: October 17, 2018 7:45 pm | Last updated: October 17, 2018 at 7:45 pm

ന്യൂഡല്‍ഹി: അത്യാധുനിക ആയുധ സജ്ജീകരണവുമായി ദേശീയ സുരക്ഷാ സേന (എന്‍ എസ് ജി). ലോകത്തെ ഏറ്റവും ചെറിയ ചാര കാമറയും ഒളിഞ്ഞിരുന്ന് ശത്രുക്കളെ നേരിടുന്നവര്‍ക്ക് സഹായകമായ സ്‌നിപര്‍ റൈഫിള്‍ എന്നിവ ദേശീയ സുരക്ഷാ സേനക്ക് സ്വന്തമായി.
ബ്ലാക്ക് ഹോര്‍നിറ്റ് എന്ന ലോകത്തെ ഏറ്റവും ചെറിയ ചാര ക്യാമറയോട് കൂടിയ ഡ്രോണ്‍ വിമാനമാണ് എന്‍ എസ് ജിക്ക് ലഭിച്ചത്.

കേവലം നാല് ഇഞ്ച് മാത്രം വലിപ്പമുള്ള ഈ ഡ്രോണിന് ശത്രുക്കളുടെ ചെറിയ നീക്കം കൃത്യമായി പകര്‍ത്താന്‍ സാധിക്കും. കാഴ്ചയില്‍ കേവലം കളിപ്പാട്ടമെന്ന് തോന്നുന്ന ഈ വിമാനത്തിന് നിമിഷങ്ങള്‍ക്കുള്ളില്‍ ശത്രുക്കളെ ഉന്മൂലനം ചെയ്യാനുള്ള ശക്തിയുണ്ടെന്ന് എന്‍ എസ് ജി വൃത്തങ്ങള്‍ അവകാശപ്പെടുന്നു.

മൂന്ന് അത്യാധുനിക ക്യാമറകളാണ് ഈ ഡ്രോണില്‍ ഘടിപ്പിച്ചിരിക്കുന്നത്. കേവലം 16 ്ഗ്രാം തൂക്കമുള്ള ബ്ലാക്ക് ഹോര്‍നിറ്റിന് മണിക്കൂറില്‍ 35 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനാകും. നോര്‍വെയിലെ പ്രോക്‌സ് ഡൈനാമിക്‌സ് കമ്പനി വികസിച്ചെടുത്ത ഈ ഡ്രോണ്‍ അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി, ആസ്‌ത്രേലിയ, നെതര്‍ലാന്‍ഡ് എന്നി രാജ്യങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.