സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍; ബിജെപി പിന്തുണ പ്രഖ്യാപിച്ചു

Posted on: October 17, 2018 6:14 pm | Last updated: October 17, 2018 at 9:00 pm

തിരുവനന്തപുരം: ശബരിമല സംരക്ഷണ സമിതി നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിഎച്ച്പി ഉള്‍പ്പെടെയുള്ള സംഘപരിപാര്‍ സംഘടനകള്‍ ചേര്‍ന്ന് രൂപവത്കരിച്ച സംഘടനയാണ് കര്‍മ സമിതി.