മക്കയില്‍ കനത്ത മഴക്ക് സാധ്യത; മുന്‍കരുതല്‍ പാലിക്കണമെന്ന് മുന്നറിയിപ്പ്

Posted on: October 17, 2018 6:03 pm | Last updated: October 17, 2018 at 6:03 pm
SHARE

ദമ്മാം: മക്കയില്‍ ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ആവശ്യമായ ജാഗ്രതയും മുന്‍കരുതലുകളും പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടു.

ഇടിയോടു കൂടിയ മഴക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പുള്ളതിനാല്‍ ഡ്രൈവര്‍മാരും മറ്റും ജാഗ്രത പാലിക്കണം. മരങ്ങളുടെയും ബോഡുകളുടേയും താഴെ നില്‍ക്കുന്നത് ഒഴിവാക്കണം. വെള്ളം ഒലിച്ചിറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ മലംചെരിവുകളിലേക്ക് പോകുന്നതും ഒഴിവാക്കണമെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് ക്യാപ്റ്റന്‍ നായിഫ് അല്‍ ശരീഫ് ആവശ്യപ്പെട്ടു.

മക്കയില്‍ ശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ആവശ്യമായ മുന്‍കരുതലുകളും മഴക്കെടുതികള്‍ നേരിടാനുള്ള തയ്യാറെടുപ്പുകളും നടത്തിയതായി അദ്ദേഹം വ്യക്തമാക്കി. സഊദിയുടെ മറ്റു ചിലഭാഗങ്ങളില്‍ പൊടിക്കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here