ദമ്മാം: സഊദി ബാങ്കുകളില്‍ അക്കൗണ്ടുകള്‍ തുറക്കുന്നതിന് നിശ്ചിത തുക നിക്ഷേപിച്ചിരിക്കണമെന്ന് നിബന്ധനയില്ലന്ന് സഊദി അറേബ്യ മോണിറ്ററിംഗ് അതോറിറ്റി (സാമ). അതേസമയം, അക്കൗണ്ട് തുടങ്ങി സീറോ ബാലന്‍സില്‍ 90 ദിവസം പിന്നിട്ടാല്‍ അക്കൗണ്ട് റദ്ദു ചെയ്യാന്‍ ബാങ്കിനു അധികാരമുണ്ടായിരിക്കും.
ആഭ്യന്തര മന്ത്രലായ നിമയ പ്രാകാരം നിയമ ലംഘനങ്ങള്‍ സംഭവിച്ചാല്‍ അക്കൗണ്ട് മരവിപ്പിക്കാന്‍ ബാങ്കിനു അധികാരമുണ്ട്. എന്നാല്‍ അക്കൗണ്ട് മരവിപ്പുന്നതിനു 60 ദിവസം മുമ്പ് ഉടമസ്ഥനെ അറിയിച്ചിരിക്കണം. അതേസമയം കവര്‍ച്ച, തട്ടിപ്പ് തുടങ്ങിയ ഗുരുതര നിയമ ലംഘനങ്ങള്‍ക്ക് അക്കൗണ്ട് ഉടസ്ഥന് മുന്നറിയിപ്പ് നല്‍കാതെ തന്നെ മരവിപ്പിക്കാന്‍ ബാങ്കിനു കഴിയുമെന്നും സാമ വ്യക്തമാക്കി.