ശബരിമല സത്രീപ്രവേശം: നിലക്കലില്‍ ഒരു വിഭാഗം വാഹനം തടഞ്ഞ് പരിശോധന നടത്തുന്നു

Posted on: October 16, 2018 11:43 am | Last updated: October 17, 2018 at 6:04 am

നിലക്കല്‍: മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കാനിരിക്കെ സ്ത്രീപ്രവേശനം തടയുന്നതിനായി ഒരു വിഭാഗം റോഡിലിറങ്ങി. ആചാരണ സംരക്ഷണ സമതിയെന്ന പേരിലൊരു വിഭാഗമാണ് നിലക്കലില്‍ ക്യാമ്പ് ചെയ്ത് അത് വഴി കടന്നുപോകുന്ന വാഹനങ്ങള്‍ തടഞ്ഞ് പരിശോധന നടത്തുന്നത്. വനിതകളുടെ സംഘമാണ് വാഹനങ്ങള്‍ തടഞ്ഞ് അകത്ത് സ്ത്രീകളുണ്ടോയെന്ന് പരിശോധിക്കുന്നത്.

സുപ്രീം കോടതി വിധി എന്തായാലും സ്ത്രീകളെ മലചവിട്ടിക്കില്ലെന്ന നിലപാടിലാണ് പത്ത് ദിവസമായി ഇവിടെ സമരം ചെയ്യുന്ന ആചാരണ സംരക്ഷണ സമതി. നിലക്കലിലേക്ക് പോകുന്ന എല്ലാ വാഹനങ്ങളും തടയുന്ന ഇവര്‍ പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സത്രീകള്‍ മല കയറാന്‍ അനുവദിക്കില്ലെന്നും പറയുന്നുണ്ട്. രാലിലെ മുതല്‍ നിലക്കല്‍ , എരുമേലി എന്നിവിടങ്ങളില്‍ പ്രധാനപാതകളില്‍ വിവിധ സംഘടനകളുടെ പേരില്‍ രക്ഷാ കവചം എന്ന പേരില്‍ പ്രതിരോധമേര്‍പ്പെടുത്തുന്നുമുണ്ട്. വനിതകളെ തടയുകയെന്ന ലക്ഷ്യത്തോടെയാണിത്.