Connect with us

Kerala

ശബരിമല സ്ത്രീപ്രവേശം: സര്‍ക്കാറിന് മുന്നറിയിപ്പുമായി ബിജെപി

Published

|

Last Updated

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന് മു്ന്നറിയിപ്പുമായി ബിജെപി. 24 മണിക്കൂറിനകം സര്‍ക്കാര്‍ തീരുമാനം മാറ്റിയില്ലെങ്കില്‍ ശക്തമായ സമരം നേരിടേണ്ടിവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു.

തന്ത്രി കുടുംബവുമായി സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയില്‍ വിശ്വാസമില്ല.ശബരിമല നട തുറക്കുമ്പോള്‍ വിശ്വാസികള്‍ സ്വീകരിക്കുന്ന നിലപാടിനെ ബിജെപി പിന്തുണക്കുമെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ശ്രീധരന്‍പിള്ള പറഞ്ഞു.