നോട്ട്‌നിരോധത്തിന് ശേഷം വന്‍തുക നിക്ഷേപം നടത്തിയവര്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ച് തുടങ്ങി

Posted on: October 15, 2018 10:01 am | Last updated: October 15, 2018 at 10:57 am

മുംബൈ: നോട്ട് നിരോധത്തിന് ശേഷം വന്‍തുക നിക്ഷേപം നടത്തിയവര്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ച് തുടങ്ങി. നിക്ഷേപിച്ച തുകയുടെ ഉറവിടം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ഇതുവരെ പതിനായിരത്തോളം പേര്‍ക്ക് നോട്ടീസ് അയച്ച് കഴിഞ്ഞു. ഇത് ഇനിയും തുടരും.

ഡാറ്റ അനലിറ്റിക്‌സ് വഴിയാണ് നോട്ടീസ് അയക്കേണ്ട നിക്ഷേപകരെ കണ്ടെത്തുന്നത്. ബിനാമി നിയമപ്രകാരം അക്കൗണ്ട് ഉടമയും പണം നിക്ഷേപിച്ചയാളും ഒരുപോലെ കുറ്റക്കാരാണ്.